കാഞ്ഞങ്ങാട്: സര്‍വ്വജനിക ശ്രീ ഗണേശോത്സവ സേവാ സമിതിയുടെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് ശ്രീ രാജരാജേശ്വരി സിദ്ധി ഗണേശ ക്ഷേത്രത്തില്‍ നടത്തിവരുന്ന സാര്‍വ്വജനിക ശ്രീ ഗണേശോത്സവം നടന്നു. മഡിയന്‍ രാധാകൃഷ്ണ മാരാറും സംഘത്തിന്റെ തായമ്പക, ഗൗരി പൂജ ദേവി, രംഗ പൂജ , ഗണേശ ചതുര്‍ത്ഥി, പുത്തരി നിറ, മഹാഗണപതി ഹോമം, 6ന് നൃത്തനൃത്യങ്ങള്‍ നടന്നു. ഉച്ചക്ക് സത്യനാരായണ പൂജ, വൈകീട്ട് 5.10 രാജരാജേശ്വരി സിദ്ധി ഗണേശ ക്ഷേത്ര മാതൃ സമിതി അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍, 6.30 ന് ഭജന, രാത്രി 8 മണിക്ക് സിദ്ധി ഗണേശ സന്നിധിയില്‍ രംഗ പൂജ .സമാപനം.
