ചീമേനി: 14 കാരിയെ പീഡിപ്പിച്ച പരാതിയില്‍ ഓട്ടോ ഡ്രൈവറെ പോക്സോ പ്രകാരം കേസെടുത്ത്
അറസ്റ്റു ചെയ്തു. പ്രതിയായ ഓട്ടോ ഡ്രൈവര്‍ ഷാജി എന്നയാളെയാണ് ചീമേനി പോലീസ്
അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചീമേനി പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന ഒരു ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. രാത്രിയില്‍ ഓട്ടോയിലാണ് വീട്ടിലേക്ക് മടങ്ങിയത്. യാത്രക്കിടയില്‍ ഓട്ടോയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവെു പറയുന്നു. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയുടെ ശാരീരികാവസ്ഥ കണ്ട് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
