ട്രെയിനിലെ കവര്‍ച്ച : പ്രതിയെ 24 മണിക്കറിനകം പിടികൂടി കാസര്‍കോട് റെയില്‍വേ പോലീസ്

കാസര്‍കോട്: ട്രെയിനില്‍ നിന്നും മൊബൈല്‍ ഫോണുംഐ പാഡും പവര്‍ ബാങ്കും കവര്‍ച്ച ചെയ്ത സംഭവത്തില്‍ പ്രതിയെ 24 മണിക്കറിനകം പിടികൂടി കാസര്‍കോട് റെയില്‍വേ പോലീസ്. മധ്യപ്രദേശ് സ്വദേശി ബരേദ്ര റാത്തോ(37)റാണ് അറസ്റ്റിലായത്. ഉത്രാടദിവസം പുലര്‍ച്ചെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസില്‍ വച്ചാണ് കവര്‍ച്ച നടന്നത്. മലപ്പുറം ഇരുമ്പുഴി വടക്കുമുറി സ്വദേശി പി. ഷനൂപ് റഹ്‌മാമാന്റെ 89,000 രൂപ വില വരുന്ന ഐ പാഡ്, മൊബൈല്‍ ഫോണ്‍, പവര്‍ ബാങ്ക് എന്നിവയാണ് മോഷണം പോയത്. ട്രെയിനിന്റെ പിന്നിലെ ജനറല്‍ കോച്ചിലെ യാത്രക്കാരനായിരുന്നു ഷനൂപ്. ട്രെയിന്‍ കാസര്‍കോട് എത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് റെയില്‍വേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ തിരുവോണ ദിവസം കാസര്‍കോട് ബസ് സ്റ്റാന്‍ഡില്‍ വച്ച് എസ്‌ഐ സിഎസ് സനില്‍കുമാറിന്റെ നേതൃത്വത്തിലുള്ളe-പോലീസ് സംഘം പ്രതിയെ പിടികൂടിയത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കൃപേഷ്, ആര്‍പിഎഫ് സ്‌ക്വാഡിലെ അബ്ദുല്‍ സത്താര്‍ എന്നിവരും പ്രതിയെ പിടികൂടി സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

error: Content is protected !!