കാഞ്ഞങ്ങാട്: കേരള വെളുത്തേടത്ത് നായര്‍ സമാജം (കെ.വി.എന്‍.എസ്) പ്ലാറ്റിനം ജൂബിലി വര്‍ഷമായി ആഘോഷം
ചാലിങ്കാല്‍ എസ്.എന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് ജില്ലയിലെ ഒരു വര്‍ഷത്തെ ആഘോഷപരിപാടി കള്‍ക്ക് 30 ന് രാവിലെ 9.30ന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിക്ക് കെ.വി.എന്‍,.എസ് സംസ്ഥാന പ്രസിഡന്റ് ഇ. രാധാകൃഷ്ണന് തിരിതെളിയിക്കും.
രാവിലെ 9 ന് ഘോഷ യാത്ര. തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് കെ രാമാകൃഷ്ണന്‍ പതാക ഉയര്‍ത്തും.
സംഘാടകസമിതി ചെയര്മാന് കെ ഗോപി അധ്യക്ഷനാവും. സിനിമ സീരിയല്‍ നടി നിഷാ സാരംഗ് വിശിഷ്ട അതിഥിയാവും. കെ.വി.എന്‍. എസ് സംസ്ഥാന സെക്രട്ടറി ബി.രാമചന്ദ്രന് നായര്‍ സംസ്ഥാന നേതാക്കളായ പി.എന്‍.ശിവന്‍കുട്ടി, പ്രതാപ്,രവീന്ദ്രന് ഐമാട്ട് എന്നിവര്‍ പങ്കെടുക്കും. 12 ന് നടക്കുന്ന അനുമോദന സമ്മേളനം സംസ്ഥാന സെക്രട്ടറി ബി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ കെ.രാമകൃഷ്ണന് അധ്യക്ഷനാവും. ആഘോഷത്തിന്റെ ഭാഗമായി ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഫോക്ലാന്റ് ചെയര്മാന് ഡോ. വി.ജയരാജന് ഉദ്ഘാടനം ചെയ്യും. വി.കൃഷ്ണന് മാസ്റ്റര്‍ അധ്യക്ഷനാവും. സംസ്ഥാന ട്രഷറര്‍ ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ സോഷ്യല്‍ പോലീസിന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാരിന്റെ തൂഫാന് പദ്ധതി വിശദീകരണവും ക്ലാസ്സും നടത്തപ്പെടും. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടക്കും. സാമൂഹികമായി ഏറെ പിന്നോക്കം നില്ക്കുന്ന വെളുത്തേടത്ത് നായര്‍ സമാജത്തിന്റെ ഉന്നമനത്തിനും ഐക്യത്തിനും വേണ്ട കര്‍മ്മപദ്ധതികള്‍ സമ്മേളനത്തില്‍ ആവിഷ്കരിക്കും. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും ഏറെ മുന്നിലാണയെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ പോലും ജാതീയമായ വേര്‍തി രിവുകള്‍ ഉണ്ടാകുന്നതായും അത്തരം പ്രവണതകളെ നിശിതമായി എതിര്‍ക്കാനും സമൂഹത്തിന്റെ ആകമാനം വളര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുമാണ് സംഘടനയുടെ തീരുമാനമെന്ന് കെ.വി.എന്‍.എസ്. ജില്ലാ പ്രസിഡന്റ് .കെ രാമകൃഷ്ണന്, ജില്ലാ സെക്രട്ടറി വി. രാധാകൃഷ്ണന് കാനത്തൂര്‍, ജില്ലാ ട്രഷറര്‍ വി.ശ്രീധരന്, സംസ്ഥാന സെക്രട്ടറി കെ. വി.ശ്രീധരന്, രക്ഷാധികാരി വി.കൃഷ്ണന് മാസ്റ്റര്‍, ആഘോഷകമ്മിറ്റി ചെയര്മാന് ഗോപി കാരക്കോട്, പത്രസമ്മേളനത്തില്‍ ട്രഷറര്‍
കെ.വി. വിജയന് മാസ്റ്റര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
