വേലാശ്വരം കാടന്‍ വീട് ഓണാഘോഷവും കുടുംബ സംഗമവും

കാഞ്ഞങ്ങാട്: കാടന്‍ വീട് ഓണാഘോഷത്തോടനുബന്ധിച്ച് കുടുംബ സംഗമവും , വിവിധ കലാ-കായിക പരിപാടികളും വേലാശ്വരത്ത് കുടുംബ വീട്ടില്‍ വെച്ച് നടത്തി. മല്‍സര പരിപാടികള്‍ കെ.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ശാന്ത, കെ നാരായണന്‍, കെ. ഓമന, കെ.ഗോപി, കെ.വേണു, കെ.വി.ചന്ദ്രന്‍, കെ.വി. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.വി.സുകുമാരന്‍സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ.വിനോദ് സ്വാഗതവും കെ. മധു നന്ദിയും പറഞ്ഞു.

 

error: Content is protected !!