കാഞ്ഞങ്ങാട്: ആറങ്ങാടി ഇസ്സത്തൂല്‍ ഇസ്ലാം ജമാഅത്ത് നൂറുന്‍ അലാനൂര്‍ മിലാദ് ശരീഫ് നബി ദിനാഘോഷങ്ങളുടെ ഭാഗമായി ഓപ്പറേഷന് തൂ ഫാന്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആറങ്ങാടി ജുമാ മസ്ജിദ് അങ്കണത്തില്‍ നടന്ന പരിപാടി ഹോസ്ദുര്‍ഗ് സര് ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്‍ ഉദ്ഘാടനം ചെയ്തു. മിലാദ് കമ്മിറ്റി ചെയര്മാന് കെ.മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ആറങ്ങാടി ഖത്തീബ് മുഹമ്മദ് ശഫീക്ക് റഹ്മാനി, വാര്‍ഡ് കൗണ്‍സിലര്‍ റമീസ് ആറങ്ങാടി , ജമാ അത് പ്രസിഡന്റ് ടി. അസീസ് ആറങ്ങാടി , ജമാ അത്ത് സെക്രട്ടറി എം.കെ. അഷ്റഫ്, എം.കെ.അബ്ദുള്ള, എം.കെ. അബ്ദുള്‍ റഹ്മാന് , എന്നിവര്‍ പ്രസംഗിച്ചു. ടി. റംസാന് സ്വാഗതം പറഞ്ഞു.
