ഫറശാത്തുല്‍ മദീന മിലാദ് ഘോഷയാത്രയ്ക്ക് പ്രൗഢമായ തുടക്കം: അജാനൂര്‍ കടപ്പുറം എം യു മദ്രസയില്‍ നടന്ന നബിദിന ഘോഷയാത്ര വര്‍ണ്ണാഭമായി

അജാനൂര്‍ കടപ്പുറം: റഹ്‌മാനിയ്യ ജുമാ മസ്ജിദ് മിലാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഫറശാത്തുല്‍ മദീന മിലാദ് ടാലന്റ് ഫിയസ്റ്റയുടെ ഭാഗമായി മിലാദ് ഘോഷയാത്ര സംഘടിപ്പിച്ചു.

മിലാദ് കമ്മിറ്റി ചെയര്‍മാന്‍ ലത്തീഫ് പാലായി പതാക ഉയര്‍ത്തി. തുടര്‍ന്ന് കമ്മിറ്റി പ്രസിഡന്റ് എ. അബ്ദുല്ലയ്ക്ക് പതാക കൈമാറിയതോടെ ഘോഷയാത്രയ്ക്ക് തുടക്കമായി. ഖത്തീബ് ഉസ്താദ് അബ്ദുറഹ്‌മാന്‍ ദാരിമി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. മിലാദ് കമ്മിറ്റി കണ്‍വീനര്‍ സഈദ് ദാരിമി ‘ഓപ്പറേഷന്‍ തൂഫാന്‍’ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വര്‍ണ്ണാഭമായ സ്‌കൗട്ട് സംഘങ്ങളുടെയും ദഫ് മുട്ട് സംഘങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ നാട്ടുകാരും ജമാഅത്ത് ഭാരവാഹികളും ഗള്‍ഫ് ഭാരവാഹികളും മഹല്ലിലെ മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.
വിവിധ പ്രായക്കാരുടെ സജീവ പങ്കാളിത്തവും വര്‍ണ്ണാഭമായ അകമ്പടികളും ഘോഷയാത്രയെ ശ്രദ്ധേയമാക്കി. മിലാദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയ്ക്ക് നാട്ടുകാരുടെ മികച്ച പിന്തുണയും ലഭിച്ചു.

 

error: Content is protected !!