പരവനടുക്കം നവോദയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മിനി മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു; ഐ. സി. എ ആര്‍ ഗെയിംസില്‍ മുന്‍ ദേശീയ ചാമ്പ്യനായ കെ.കൃഷ്ണന്‍ നായര്‍ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു

പരവനടുക്കം: നവോദയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പരവനടുക്കത്തിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി ഉത്രാടം നാളില്‍ മിനി മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു. ലഹരിക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ നശ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ്പ് അഭിയാന്‍ പ്രചരണാര്‍ത്ഥം ചട്ടഞ്ചാല്‍ മുതല്‍ പരവനടുക്കം വരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. സി. പി. സി. ആര്‍. ഐ യില്‍ നിന്ന് വിരമിച്ച ഐ. സി. എ ആര്‍ ഗെയിംസില്‍ മുന്‍ ദേശീയ ചാമ്പ്യനായ കെ.കൃഷ്ണന്‍ നായര്‍ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. മത്സരത്തില്‍ മുഹമ്മദ് സഹീര്‍ അരീക്കോട് ( മലപ്പുറം ) ഒന്നാം സ്ഥാനവും, ഷിബിന്‍ ചന്ദ്രന്‍ പെരിന്തല്‍മണ്ണ ( മലപ്പുറം ) രണ്ടാം സ്ഥാനവും വിഷ്ണു പ്രസാദ് പെരുമ്പള ( കാസര്‍ഗോഡ് )മൂന്നാം സ്ഥാനവും നേടി. വനിതകളുടെ വിഭാഗത്തില്‍ തനുജാക്ഷി കളത്തൂര്‍ (കാസര്‍ഗോഡ്) ഒന്നാം സ്ഥാനവും കെ. ആശാലത പയ്യങ്ങാനം (കാസര്‍കോട്) രണ്ടാം സ്ഥാനവും നേടിയ മട്ടന്നൂര്‍ പി.ആര്‍.എന്‍.എസ്. എസ് കോളേജ് മുന്‍ ഫിസിക്കല്‍ എജുക്കേഷന്‍ മേധാവി ഡോ. മേലത്ത് ചന്ദ്രശേഖരന്‍ നായര്‍ സമ്മാനദാനം നടത്തി. ക്ലബ്ബ് പ്രസിഡന്റ് വിശ്വനാഥന്‍ വളപ്പോത്ത്, സെക്രട്ടറി വിനോദ് പാക്കണ്ടം , പുരുഷോത്തമന്‍ കോളിയാട്ട് , ഷിജു കൈന്താര്‍, ശൈജേഷ് , ഉണ്ണികൃഷ്ണന്‍ മൂലവീട് എന്നിവര്‍ സംസാരിച്ചു. തിരുവോണം നാളില്‍ പരവനടുക്കത്ത് വച്ച് വിവിധ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

 

error: Content is protected !!