കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനും ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും 29 ന്; കാഞ്ഞങ്ങാട് മന്‍സൂര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാന രക്ഷാധികാരി വി.കെ.സി മമ്മദ് കോയ ചടങ്ങ് ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്. കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനും ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും വിവിധ തുറകളില്‍ കഴിവു തെളിയച്ചവര്‍ക്കുള്ള അവാര്‍ഡ് വിതരണവും 29 ന് രാവിലെ 10.30 കാഞ്ഞങ്ങാട് മന്‍സൂര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന രക്ഷാധികാരി വി.കെ.സി മമ്മദ് കോയ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എം.എല്‍ എ മാര്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ എന്നിവരെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.വി കൃഷ്ണന്‍ ആദരിക്കും. സോഷ്യല്‍ സെക്യൂരിറ്റി ചെയര്‍മാന്‍ കെ.ജെ വര്‍ഗീസ് ക്ഷേമസര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. വിവിധപരീക്ഷകളില്‍ മികച്ച വിജയം നേടിയ കരാറുകാരുടെ മക്കള്‍ക്ക് കോണ്‍ ട്രാക്ടേഴ്‌സ് സഹകരണസംഘം ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ പ്രസിഡന്റ് ഇ.വി.കൃഷ്ണ പൊതുവാള്‍ സമ്മാനിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ബി.എം കൃഷ്ണന്‍ നായര്‍ , സെക്രട്ടറി ജി.എസ് രാജീവ്, സംസ്ഥാന കമ്മറ്റിയംഗം പി.പ്രഭാകരന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ എ.റഷീദ് തോയമ്മല്‍, ടി തമ്പാന്‍ എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!