കാഞ്ഞങ്ങാട് ധര്‍മ്മശ്രീ ചാരിറ്റബിള്‍ ട്രസ്റ്റ് ഓണക്കിറ്റ് വിതരണം ചെയ്തു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധര്‍മ്മ ശ്രീ ചാരിറ്റബിള്‍ ട്രസ്റ്റ് ശാരീരികമായി അവശത അനുഭവിക്കുന്നവര്‍ക്കും കിടപ്പു രോഗികള്‍ക്കും മറ്റ് അവശത അനുഭവിക്കുന്നവര്‍ക്കും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നോട്ടു പോവുകയാണ്. രോഗികള്‍ക്ക് ഓട്ടോമാറ്റിക് ബെഡ് വീല്‍ചെയര്‍ ഓക്‌സിജന്‍ മെഷീന്‍ വാള്‍ക്കര്‍ കംപ്രസ്സര്‍ നെബലൈസര്‍ മെഷീന്‍ തുടങ്ങിയ അത്യാവശ്യ ഉപകരണങ്ങള്‍ ഉപയോഗിക്കുവാന്‍ ധര്‍മ്മശ്രീ ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്നു. തികച്ചും സൗജന്യമായാണ് ട്രസ്റ്റ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സംഘടനയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഓണകിറ്റ് വിതരണം കാഞ്ഞങ്ങാട് വച്ച് നടന്നു. കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ എം.സേതു കുന്നുമ്മല്‍ ഓണക്കിറ്റ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ എച്ച്. അമര്‍നാഥ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി പി. സുരേഷ് കുമാര്‍, ഖജാന്‍ജി എച്ച്.എല്‍.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു വൈസ് ചെയര്‍മാന്‍ എച്ച്.രമേഷ് മുരളി സ്വാഗതവും രവീന്ദ്രന്‍ മടിക്കൈ നന്ദിയും പറഞ്ഞു.

 

error: Content is protected !!