കാനത്തൂര്‍ പ്രവാസി കൂട്ടായ്മ പതിനൊന്നാം വാര്‍ഷിക നിറവില്‍: മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി ഉല്‍ഘാടനം ചെയ്തു

ബോവിക്കാനം:കാനത്തൂര്‍ പ്രവാസികൂട്ടായ്മയുടെ പതിനൊന്നാം വാര്‍ഷികാഘോഷം വിവിധങ്ങളായ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. 2025-2026 വര്‍ഷത്തെ ഉന്നത വിജയം നേടിയ കൂട്ടായ്മ കുടുംബങ്ങള്‍ക്കുള്ള സ്‌കൊളാസ്റ്റിക് അവാര്‍ഡ്ദാനവും,കൂട്ടായ്മ അംഗങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണവും കാനത്തൂര്‍ സര്‍വ്വോദയ വായനശാലാ ഹാളില്‍ വെച്ച് നടന്നു.ചടങ്ങില്‍ കാനത്തൂര്‍ പ്രവാസികൂട്ടായ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരാലംബരായ രണ്ടു കുടുംബാംഗങ്ങള്‍ക്കുള്ള സഹായധനം കൈമാറി,കൂട്ടായ്മയുടെ പതിനൊന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന മാഗസിന് പേര് ക്ഷണിച്ചുകൊണ്ടുള്ള ബ്രോഷര്‍ പ്രകാശനവും നടന്നു.മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു. മുളിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.പുഷ്പ കൂട്ടായ്മയുടെ ഓണക്കിറ്റ് വിതരണോദ്ഘടനവും, കൂട്ടായ്മയുടെ ചാരിറ്റി ഫണ്ടില്‍ നിന്നുള്ള ചികില്‍സാ ധനസഹായ വിതരണവും നടത്തി . സ്ഥാപകപ്രസിഡന്റ് രാധാകൃഷ്ണന്‍ വി.കാനത്തൂര്‍ തൈര അദ്ധ്യക്ഷം വഹിച്ചു. കൂട്ടായ്മ മുന്‍ പ്രസിഡണ്ട് അച്ചുതന്‍ തോളംതോട് സ്വാഗതം പറഞ്ഞു. മുളിയാര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ഇ.മണികണ്ഠന്‍,സര്‍വോദയ വായനശാല പ്രസിഡണ്ട് ഗംഗാധരന്‍ ടി,എം.അനന്ദന്‍ നമ്പ്യാര്‍,ബാലചന്ദ്രന്‍ കെ.പി,രാമപ്രസാദ്,അഖില ദിലീപ്,എന്നിവര്‍ സംസാരിച്ചു. നാരായണന്‍ ശിവഗിരി നന്ദിയും പറഞ്ഞു.

 

error: Content is protected !!