മടിക്കൈ :മടിക്കൈ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി.ഡി. എസ്സില്‍ ഓണം വിപണന മേള ആരംഭിച്ചു. 21 മുതല്‍ 24 വരെയാണ് ഓണം വിപണന മേള സംഘടിപ്പിക്കുന്നത് വൈസ് പ്രസിഡന്റ് പി.വി.ജ്യോതി വിപണന മേള ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സീന അധ്യക്ഷത വഹിച്ചു .
വിപണന മേളയില്‍ വിവിധതരം ജെ.എല്‍.ജികളുടെ ഉത്പന്നങ്ങള്‍, സംരംഭകരുടെ ഉത്പന്നങ്ങള്‍, ചെണ്ടുമല്ലിക എന്നിവ വിതരണത്തിന് ഉണ്ടായിരുന്നു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പത്മിനി
പഞ്ചായത്ത് സെകട്ടറി, അസിസ്റ്റന്റ് സെക്രട്ടറി ബാബു, സിഡിഎസ് വൈസ് ചെയര്‍ പേഴ്സന്‍, സിഡിഎസ്മെമ്പര്മാര്, എ ഡി എസ്സ് മെമ്പര്‍മാര്‍, ജില്ലാമിഷന് ബി.സി. രജനി, രമ്യ, നിമിഷ, ആനിമേറ്റര്‍, അഗ്രി സി.ആര്.പി, അക്കൗണ്ടന്റ് എന്നിവര്‍ പങ്കെടുത്തു. എം.ഇ കണ്‍വീനര്‍ ഇന്ദു നന്ദിയും പറഞ്ഞു.
