വെള്ളം കോരുന്നതിനിടയില്‍ ഗൃഹനാഥന്‍ കാല്‍ വഴുതി കിണറ്റില്‍ വീണ് മരിച്ചു;  പെരിയ വടക്കേക്കരയിലെ നടുവില്‍വീട്ടില്‍ പുരുഷോത്തമന്‍ ആണ് മരിച്ചത്

പെരിയ:വെള്ളം കോരുന്നതിനിടയില്‍ കാല്‍ വഴുതി ഗൃഹനാഥന്‍ കിണറ്റില്‍ വീണ് മരിച്ചു. പെരിയ വടക്കേക്കരയിലെ നടുവില്‍വീട്ടില്‍ പുരുഷോത്തമന്‍ (64) ആണ് കിണറ്റില്‍ വീണു മരിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. വീടിന് സമീപത്തുള്ള തറവാട് വീട്ടിലേക്ക് വെള്ളം കോരാനായി പോയതായിരുന്നു. ഒരു ബക്കറ്റ് വെള്ളം വീട്ടിലെത്തിച്ച ശേഷം വീണ്ടും പോയതായിരുന്നു. പിന്നീട് തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ കയറും ബക്കറ്റും കിണറ്റിലേക്ക് താഴ്ത്തിയ നിലയില്‍ കാണപ്പെടുകയായി രുന്നു. സംശയം തോന്നി ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. ഫയര്‍ഫോഴ്‌സെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹം പുറത്തെടുത്ത് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.അംബേദ്കര്‍ കോളേജിലെ മുന്‍ അധ്യാപകനായിരുന്നു.
സജീവ ആര്‍ എസ് എസ് പ്രവര്‍ത്തകനും മികച്ച കര്‍ഷകനും മായിരുന്നു.
നിലവില്‍ പുല്ലൂര്‍ പെരിയ പഞ്ചായത്ത് സേവാഭാരതി പ്രസിഡന്റാണ്.
ഭാര്യ: ശോഭ. മക്കള്‍: സച്ചിന്‍കൃഷ്ണ, ശ്വേത.

 

error: Content is protected !!