കരിന്തളം:അഖില കേരള യാദവസഭ കരിന്തളം യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗവും എസ്എസ്എല്‍സി പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു.പരിപാടി അഖില കേരള യാദവസഭ സംസ്ഥാന വൈസ് പ്രസിഡണ്ട് പള്ളി പ്പുറം രാഘവന് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ യൂണിറ്റ് പ്രസിഡണ്ട് വി രാജമോഹനന് അധ്യക്ഷത വഹിച്ചു കുട്ടികള്‍ക്കുള്ള കേഷ് അവാര്‍ഡ് യാദവസഭ മുന്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ: രാജഗോപാലന്‍ നിര്‍വഹിച്ചു യോഗത്തില്‍ എം പി സി എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി ടി നന്ദകുമാര്‍, സാരഥി മുന്‍ പ്രസിഡണ്ട് പി ഗംഗാധരന് , യാദവസഭ വനിതാ വേദി സംസ്ഥാന സെക്രട്ടറി ഇന്ദുലേഖ, ജില്ലാ കമ്മിറ്റി മെമ്പര്‍ ബി ദാമോദരന്‍ , താലൂക്ക് കമ്മിറ്റി മെമ്പര്‍ പി പവിത്രന്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ വി ഭാസ്കരന്, സാരഥി പ്രതിനിധി പി രാജന്, മാതൃസമിതി യൂണിറ്റ് പ്രസിഡണ്ട് എം സാവിത്രി എന്നിവര്‍ സംസാരിച്ചു യൂണിറ്റ് സെക്രട്ടറി പി വി സിജു സ്വാഗതവും യൂണിറ്റ് ട്രഷറര്‍ പി ഗോവിന്ദന് നന്ദിയും പറഞ്ഞു.
