ഹോസ്ദുര്‍ഗ് പൂങ്കാവനം ശ്രീ കര്‍പ്പൂരേശ്വര ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം നടന്നു

കാഞ്ഞങ്ങാട്:- ഉത്തര കേരളത്തിലെ പ്രശസ്തമായ ഹോസ്ദുര്‍ഗ് പൂങ്കാവനം ശ്രീ കര്‍പ്പൂരേശ്വര ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം വിവിധ ചടങ്ങുകളോട് നടന്നു. വാദ്യമേളത്തിന്റെ അകമ്പടിയില്‍ നടന്ന മഹാ പൂജയില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.നടതുറക്കല്‍, അഭിഷേകം, ഉഷ പൂജ, ഗണപതി ഹോമം, കലശപൂജ,, ദീപാരാധന, മഹാവിഷ്ണുവിന് രംഗപൂജ, നിറമാല തുടങ്ങിയ നിരവധി ചടങ്ങുകളും നടന്നു. ഉത്സവത്തിന്റെ ഭാഗമായി വിഭവ സമൃദ്ധമായ അന്നദാന വിതരണവും ഉണ്ടായിരുന്നു.

 

error: Content is protected !!