മേല്‍പ്പറമ്പ: മുക്കു പണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്തുവെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കളനാട് പ്രവര്‍ത്തിക്കുന്ന ചെമ്മനാട് വനിത സര്‍വ്വീസ് സ ഹകരണ സംഘത്തില്‍ 48.21 ഗ്രാം മുക്കു പണ്ടം പണയപ്പെടുത്തി 4, 40,000 രൂപ കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. കളനാട് ചന്ദ്രഗിരിയിലെ കീഴൂര്‍ ഹൗസില്‍ താജുദ്ദീനെ (47) തിരെയാണ് മേല്‍പ്പറമ്പ പോലീസ് കേസെടുത്തത്. 2026 മാര്‍ച്ച് 23 നും 26നും ഏപ്രില്‍ 16നും ജൂണ്‍ രണ്ടിനുമാണ് പ്രതി 48.21 ഗ്രാം മുക്കു പണ്ടം പണയം വെച്ച് 4, 40,000 രൂപ തട്ടിയെടുത്തത് . തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുക്കു പണ്ടമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കളനാട് പ്രവര്‍ത്തിക്കുന്ന ചെമ്മനാട് വനിതാ സര്‍വീസ് സൊസൈറ്റി സെക്രട്ടറി നെക്രാജെ പൈക്കയിലെ എ.ഉഷാകുമാരി മേല്‍പ്പറമ്പ പോലീസില്‍ പരാതി നല്‍കി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. മറ്റൊരു പരാതിയില്‍ കളനാട് ചാത്തങ്കൈയിലെ കെ. സന്തോഷിനെ (39) തിരെയും പോലീസ് കേസെടുത്തു. 2026 മെയ് 4 ന് രാവിലെ 10 മണിക്കും 5 മണിക്കുമിടയില്‍ പ്രസ്തുത സ്ഥാപനത്തില്‍ പ്രതി സ്വര്‍ണ്ണം എന്നു തെറ്റിദ്ധരിപ്പിച്ച് 156 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി 1, 35,000 രൂപ കൈപ്പറ്റി വഞ്ചിച്ചുവെന്ന സൊസൈറ്റി സെക്രട്ടറിയുടെ പരാതിയിലും പോലീസ് കേസെടുത്തു.
