നിര്‍ത്തിയിട്ട ട്രാക്ടര്‍ കലുങ്കിലേക്ക് മറിഞ്ഞു

മാവുങ്കാല്‍: കയറ്റത്തില്‍ നിര്‍ത്തിയിട്ട ട്രാക്ടര്‍ പിന്നോട്ട് നീങ്ങി
കലുങ്കിലേക്ക്
മറിഞ്ഞു.
നെല്ലിത്തറ ഇറക്കത്തില്‍ ഇന്നലെ രാവിലെയാണ് സംഭവം. ഡ്രൈവര്‍ വാഹനം നിര്‍ത്തി തൊട്ടടുത്ത വര്‍ക്ക് ഷോപ്പിലേക്ക് മെക്കാനിക്കിനെ കാണാന്‍ പോയ സമയത്താണ് ട്രാക്ടര്‍ തനിയെ പിന്നോട്ട് നീങ്ങി
കലുങ്കിലേക്ക്
മറിഞ്ഞത്.
റോഡിലൂടെ നേരെ പിന്നോട്ട് പോയിരുന്നെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരുന്നു.കണ്ണൂര്‍ സ്വദേശി രാജേഷിന്റെ ഉടമസ്ഥതയിലുള്ള ടി എന്‍ 31 സി എല്‍ 6532 നമ്പര്‍ ട്രാക്ടറാണ് അപകടത്തില്‍പ്പെട്ടത്.

 

error: Content is protected !!