കാഞ്ഞങ്ങാട്: 14 വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് 4 വര്‍ഷവും 1 മാസവും കഠിന തടവും 16,000 രൂപ പിഴയും ശിക്ഷ. കുശാല്‍നഗറില്‍ ക്ഷേത്ര ഉത്സവത്തിന് പോയ ആണ്‍കുട്ടിയെ 2024 ഏപ്രില്‍ 28ന് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിലാണ് വിധി. കുശാല്‍നഗര്‍ സ്വദേശി വിനോദ് കുമാര്‍ (52) യെയാണ് ഹോസ്ദുര്‍ഗ് സ്പെഷ്യല്‍ കോടതി ജഡ്ജി പി.എം സുരേഷ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ആകെ 3 മാസവും 2 ആഴ്ചയും അധിക തടവ് അനുഭവിക്കണം.
ഹോസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്.ഐ ധര്‍മരാജനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ. ഗംഗാധരന് ഹാജരായി.
