ഉപജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു: ദുര്‍ഗ ഓവറോള്‍ ചാമ്പ്യന്മാര്‍

കാഞ്ഞങ്ങാട്.യു ബി എം സി എ എല്‍ പി സ്‌കൂള്‍ മുഖ്യ സംഘാടകരായും ദുര്‍ഗ,മേലാങ്കോട്ട്, ബല്ലാ ഈസ്റ്റ് എന്നീ സ്‌കൂളുകളുടെ സഹായത്താല്‍ നടത്തിയ ഈ അധ്യയന വര്‍ഷത്തെ ഹോസ്ദുര്‍ഗ് ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര പ്രവര്‍ത്തിപരിചയ ഐടി മേളകള്‍ സമാപിച്ചു. 953 പോയിന്റ് നേടി കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മേളയില്‍ ഓവറോള്‍ ചാമ്പ്യന്മാര്‍ ആയി . 641 പോയിന്റ് നേടി കോടോത്ത് അംബേദ്കര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും,594 പോയിന്റ് നേടി ചെമ്മട്ടംവയല്‍ ബല്ല ഈസ്റ്റ് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. ദുര്‍ഗ, ബല്ലാ ഈസ്റ്റ്, ജി എന്‍ പി എസ് കോടോത്ത് സ്‌കൂള്‍, ജി എച്ച് എസ് എസ് കക്കാട്ട് എ സി കെ എന്‍ എസ് മേലാങ്കോട്ട്, ലിറ്റില്‍ ഫ്‌ലവര്‍ കാഞ്ഞങ്ങാട്, ജി എച്ച് എസ് എസ് മടിക്കൈ,ജിഎല്‍പിഎസ് കുടുമ്പൂര്‍,സെന്റ് ആന്റ്‌സ് നീലേശ്വരം,ജിഎച്ച്എസ്എസ് പുല്ലൂര്‍ ഏരിയ,ജിവിഎച്ച്എസ്എസ് അമ്പലത്തറ,രാജാസ് എച്ച് എസ് നീലേശ്വരം,ജി എച്ച് എസ് എസ് ബളാന്തോട്,ജിഎച്ച്എസ്എസ് തായന്നൂര്‍, ഹോളി ഫാമിലി രാജപുരംഎന്നീ സ്‌കൂളുകള്‍ വിവിധ മേളകളുടെ എല്‍ പി യു പി ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി മേഖലകളില്‍ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലത ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ഹോസ്ദുര്‍ഗ് എഇഒ കെ . സുരേന്ദ്രന്‍,കൗണ്‍സിലര്‍മാരായ എന്‍. ഉണ്ണികൃഷ്ണന്‍, പി.വി.ചന്ദ്രന്‍ ,പ്രിന്‍സിപ്പല്‍ ഫോറം ജില്ലാ പ്രസിഡന്റ് എ. വി. സുരേഷ്ബാബു,ഡയറ്റ് ഫേക്കല്‍ട്ടി അംഗം അനില്‍ മണിയറ, പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ വി സുജാത,എല്‍ പി എച്ച് എം ഫോറം കണ്‍വീനര്‍ രാജീവന്‍,സെക്രട്ടറി എം. മഹേഷ്,മദര്‍ പി ടി എ പ്രസിഡന്റ് കെ രജനി,ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എന്‍ വേണുനാഥന്‍,എച്ച് എം പി സുമ ,സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി വി കെ ഉണ്ണികൃഷ്ണന്‍ ,സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് കെ എല്‍ ആശാലത,സ്‌കൂള്‍ വിവിധ ക്ലബ്ബുകളുടെ കണ്‍വീനര്‍മാരായ പി.പി. സ്വപ്ന,ജയന്‍ വെള്ളിക്കോത്ത്,എം.ശ്രീരാം , എന്‍. കെ. ബാബു,എ. വി. നിഷ എന്നിവര്‍ സംസാരിച്ചു.പ്രോഗ്രാം കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ.സിദ്ധാര്‍ത്ഥ രവീന്ദ്രന്‍ സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ വി. സൗമ്യ നന്ദിയും പറഞ്ഞു.

 

error: Content is protected !!