മാധവേട്ടന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച നേതാവ്:മുന്‍ എം പി . പി.കരുണാകരന്‍

കാഞ്ഞങ്ങാട്: ദേശീയ പ്രസ്ഥാനത്തിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച നേതാവാണ് കെ. മാധവനെന്ന് മുന്‍ എം.പി. പി. കരുണാകരന്‍ പറഞ്ഞു. മാധവേട്ടന്റെ പത്താം ചരമ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎല്‍എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ആദരഭാഷണം നടത്തി. ചടങ്ങില്‍ കെ. മാധവന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷം വഹിച്ചു. പ്രശസ്ത ശിശുരോഗ വിദഗ്ധന്‍ ഡോ. എ.സി. പത്മനാഭനെ ചടങ്ങില്‍ പി. കരുണാകരന്‍ ആദരിച്ചു. കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട്, മുന്‍ എം എല്‍ എ കെ.പി. സതീഷ്ചന്ദ്രന്‍, അഡ്വക്കേറ്റ് സി.കെ. ശ്രീധരന്‍, അഡ്വക്കേറ്റ് പി. അപ്പുകുട്ടന്‍, ജയന്‍ ബല്ലത്ത് എന്നിവര്‍ പ്രസംഗിച്ചു. ഡോ.സി. ബാലന്‍ സ്വാഗതവും കെ.വി. കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!