കാഞ്ഞങ്ങാട് : മിണ്ടിയും പറഞ്ഞും വര്‍ദ്ധക്യത്തെ മനോഹമാക്കി കാഞ്ഞങ്ങാട് നഗരസഭ 19-അം വാര്‍ഡിലെ വയോജന സംഗമം നടന്നു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് യ് സംസ്ഥാനത്ത് ആദ്യമായി നടന്ന വയോജന സംഗമത്തില്‍ പഴയ കാല ഓര്‍മ്മകള്‍ പരസ്പരം ചര്‍ച്ച ചെയ്യുന്നതിനും പുതുമകള്‍ പുതു തലമുറക്ക് പകര്‍ന്നു നല്കുന്നത്തിനുമാണ് സ്നേഹ സംഗമവും അതോടൊപ്പമുള്ള ഓണാഘോഷവും നടത്തിയത്.
മാതൃക സംഗമത്തില്‍ വാര്‍ഡിലെ 60 വയസിനു മുകളില്‍ പ്രായമുള്ള 139 വയോജനങ്ങള്‍ ആവേശത്തോടെ പങ്കെടുത്തു. 84 വയസ്സുള്ള ലക്ഷ്മിയമ്മ മുതിര്‍ന്ന അംഗങ്ങളായ കെ. കുഞ്ഞികണ്ണന്‍ നായര്‍, കീത്തോല്‍ കേളുനായര്‍, കാര്ത്യയനി ടീച്ചര്‍, രാജീവി പുതിയ വീട്, തുടങ്ങിയ നിരവധി ആളുകള്‍ അനുഭവങ്ങളും ഓര്‍മകളും പങ്കുവെച്ചു…
കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍കാവ് ഓഡിറ്റോറിയത്തില്‍ നടന്ന സ്നേഹ സംഗമം കാഞ്ഞങ്ങാട് നഗരസഭ .ചെയര്മാന് വി.വി രമേശന് ഉത്ഘാടനം ചെയ്തു.വാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ജനകീയനായ വാര്‍ഡ് കൗണ്‍സിലര്‍ എന്‍ ഉണ്ണികൃഷ്ണന് അധ്യക്ഷനായി. 85 വയസിനു മേല്‍ പ്രായമുള്ള 20 പേരെ ചടങ്ങില്‍ ആദരിച്ചു. മാധ്യമപ്രവര്ത്തകന് ഇ വി ജയകൃഷ്ണനുമായി മുതിര്‍ന്ന അംഗങ്ങള്‍ സംവാദം നടത്തി.സൂചിത്വ മിഷന് വാര്‍ഡ് കോര്‍ഡിനേറ്റര്‍ എം ദാക്ഷായണി, റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് മുറിയാനാവി, കെ. വി ദാമോദരന്‍,കൃഷ്ണന് പനങ്കാവ്, ഗംഗാധരന് കൊവ്വല്‍, വിനോദ്.സി. പി. വി എന്നിവര്‍ സംസാരിച്ചു. രാജന് ഐങ്ങോത്ത് സ്വാഗതം പറഞ്ഞു.. വിവിധ കലാപരിപാടികളും കായികമത്സരങ്ങളും നടന്നു.ഒരുപാട് നേരം മിണ്ടിയും പറഞ്ഞുമാണ് അവര്‍ പിരിഞ്ഞത്. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
