വെള്ളിക്കോത്ത്: അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിതാ ശിശു വികസന വകുപ്പ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ ബാലസുരക്ഷാസമിതി രൂപീകരണവും കുട്ടികളും നിയമങ്ങളും എന്ന വിഷയത്തില്‍ ശില്പശാലയും സംഘടിപ്പിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി.തുളസി ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം. വി. രാഘവന്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.കുഞ്ഞാമിന, സി. ഡബ്ല്യു.എസ് അംഗം പുഷ്പലത, കൗണ്‍സിലിംഗ് ടീച്ചര്‍ ജിജി എന്നിവര്‍ സംസാരിച്ചു. കുട്ടികളും നിയമങ്ങളും എന്ന വിഷയത്തില്‍ അഡ്വക്കേറ്റ് രേണുക ദേവി തങ്കച്ചി ക്ലാസ്സ് കൈകാര്യം ചെയ്തു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ. ആര്.രേഷ്മ സ്വാഗതവും രമാദേവി ടീച്ചര്‍ നന്ദിയും പറഞ്ഞു.
