ബന്തടുക്ക :കുറ്റിക്കോല്‍ വീട്ടിയാടി 9വാര്‍ഡിന്റെ നേതൃത്വത്തില്‍ സ്ത്രീ സംരംഭ സെമിനാര്‍ സംഘടിപ്പിച്ചു. സ്ത്രീകളില്‍ സംരംഭകത്വ ബോധം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. വിവിധ സ്കീംകളെ കുറിച്ച് സെമിനാറില്‍ ക്ലാസുകളെടുത്തു. 9 വാര്‍ഡ് മെമ്പര്‍ മഹേഷ് ഗോപാല്‍ അധ്യക്ഷത വഹിച്ചു. ബിഡിഎസ്പി തൃശീല, സിഎഫ്എല്‍ കോര്‍ഡിനേറ്റര്‍ നക്ഷത്ര, സ്മിത എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. സിഡിഎസ് ശാന്ത ദാമോദരന്‍, എഡിഎസ് സെക്രട്ടറി നിര്‍മല സുകുമാരന്‍, മുന്‍ മെമ്പര്‍ നാരായണി, ദിനേശ് ഇല്ലത്തിങ്കാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
