ആറങ്ങാടി സ്വദേശി കുവൈത്തില്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ആറങ്ങാടി സ്വദേശി കുവൈത്തില്‍ അന്തരിച്ചു. ആറങ്ങാടിയിലെ പരേതനായ കാന്റീന്‍ അബ്ദുള്ള ഹാജിടെയും മറിയത്തിന്റെയും മകന്‍ ടി.ഖലീദ്(52) ആണ് അസുഖത്തെ തുടര്‍ന്ന് കുവൈത്തിലെ
സബാ ആശുപത്രിയില്‍ ചികിത്സക്കിടെ ഇന്നലെ ഉച്ചയോടെ മരിച്ചത്. ദീര്‍ഘകാലമായി കുവൈത്തിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ്. കുടുംബസമേതം കുവൈത്തില്‍ തന്നെയാണ് താമസം.മയ്യത്ത് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഭാര്യ:ഷംഷാദ് .മക്കള്‍: ഷമ്മാസ്, ഷംബാസ് , ശിയ മറിയം, ഷഹാദ വത്തൂര്‍.

 

error: Content is protected !!