‘ലഹരി മാഫിയയുമായി ഇനി ചര്‍ച്ചയില്ല; വേരറുക്കും, സ്വത്തുകള്‍ കണ്ടുകെട്ടും’ മന്ത്രി രമേശ് ചെന്നിത്തല

കാസര്‍കോട്: സംസ്ഥാനത്തെ ലഹരി മാഫിയയുമായി ഇനി യാതൊരു ചര്‍ച്ചയോ വിട്ടുവീഴ്ചയോ ഉണ്ടാകില്ലെന്നും, ലഹരി മാഫിയയെ ഉന്മൂലനം ചെയ്യുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലഹരി വില്‍പ്പനക്കാരുടെ സ്വത്തുകള്‍ കണ്ടുകെട്ടുകയും കാപ്പ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
ഓപറേഷന്‍ തൂഫാന്‍ ജാഗരണ്‍ ജില്ലാ തല ഉദ്ഘാടനം നായന്‍മാര്‍മൂല ടി.ഐ.എച്ച്.എസ്.എസ്.ല്‍ നിര്‍വഹിച്ച്‌സംസാരിക്കുകയായിരുന്നു മന്ത്രി.കഴിഞ്ഞ വര്‍ഷംകാഞ്ഞങ്ങാട്ട് മയക്കുമരുന്നിനെതിരെ സംഘടിപ്പിച്ചബോധവത്കരണ പരിപാടിയെഅനുസ്മരിച്ച മന്ത്രി, കോരിച്ചൊരിയുന്ന മഴയിലും ആയിരങ്ങള്‍ പങ്കെടുത്തആപരിപാടിയിലാണ് സംസ്ഥാനത്തെ 14 ജില്ലകളിലും ലഹരി മാഫിയക്കെതിരെ ശക്തമായ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് പറഞ്ഞു.
ഒരു അവസരം ലഭിച്ചാല്‍ സംസ്ഥാനത്തെ ലഹരി മാഫിയയുടെവേരറുക്കുമെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ അതാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ലഹരിക്കെതിരായപോരാട്ടത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ലഹരി മാഫിയയുടെ വേരറുക്കാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ശക്തമായ നടപടി സ്വീകരിക്കും,’ മന്ത്രി പറഞ്ഞു.

 

error: Content is protected !!