കോണ്‍ഗ്രസ് കൊടവലം യൂണിറ്റ് ഇന്ദിരാജി പുരസ്‌കാര വിതരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു

പുല്ലൂര്‍ : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൊടവലം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍ സി , പ്ലസ് ടു മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും, വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ക്ക് ഇന്ദിരാജി പുരസ്‌കാര വിതരണവും, അനുമോദന സദസ്സും സംഘടിപ്പിച്ചു.
കെ. നീലകണ്ഠന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി .വി ശ്രീനാഥ് അധ്യക്ഷനായി. കെ.വി. ഗോപാലന്‍, സി.കെ. അരവിന്ദാക്ഷന്‍, സി.കൃഷ്ണന്‍. പി.കുഞ്ഞികൃഷ്ണന്‍ കൊടവലം , പി ശശിധരന്‍, എം പത്മകുമാര്‍, എന്നിവര്‍ സംസാരിച്ചു. പി ഹരിപ്രസാദ് സ്വാഗതവും. ബാബുരാജ് പുളിക്കാല്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!