കുടുംബങ്ങള്‍ നാടിന്റെ നട്ടെല്ല് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി; കാഞ്ഞങ്ങാട്ടെ ആദ്യകാല വസ്ത്രവ്യാപാരി പരേതനായ പി.വി.കുഞ്ഞാമു ഹാജിയുടെ പിന്‍മുറക്കാര്‍ ‘ കാന്‍ ഹാന്‍ ‘ കുടുംബസംഗമം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്:കുടുംബങ്ങള്‍ സമൂഹത്തെയും, രാജ്യത്തെയും നിവര്‍ന്നു നില്‍ക്കാന്‍ സഹായിക്കുന്ന നട്ടെല്ലുകളാണെന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട്ടെ ആദ്യ കാല വസ്ത്രവ്യാപാരിയായിരുന്ന പരേതനായ പി വി കുഞ്ഞാമു ഹാജിയുടെ ‘ കാന്‍ഹാന്‍സ് ‘ കുടുംബ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 29 ഡോക്ടര്‍മാര്‍, 32 എന്‍ജിനിയര്‍മാര്‍, 5 പി ഏച് ഡി,10 യൂണിവേഴ്‌സിറ്റി റാങ്കുകള്‍, 3 അഡ്വക്കേറ്റുമാര്‍ യു എസ് പേറ്റന്റ് ലഭിച്ച ശാസ്ത്രജ്ഞന്‍, പ്രഗത്ഭ ബിസിനെസ്സ്‌കാര്‍, വ്യാപാര വ്യവസായ സംരംഭകര്‍, ഗ്രന്ഥ കാരന്മാര്‍, ഡി വൈ എസ് പി, വൈസ് ചാന്‍സിലര്‍ തുടങ്ങി സമസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ച ഈ കുടുംബം നാടിന്റെ വളര്‍ചയില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. കുടുംബ സുവനീര്‍ ‘വേരും, ചിറകും’എം പി പ്രകാശനം ചെയ്തു.
പടന്നക്കാട് ബേക്കല്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബ സംഗമം കുടുംബാംഗങ്ങളായ മുന്‍ റിട്ട:ഡി വൈ എസ് പി കെ അബ്ദുല്‍ ഗഫൂര്‍, പ്രവാസി വ്യാപാരി കെ അബ്ദുല്‍ മജീദ് എന്നീ ഇരട്ട സഹോദരങ്ങള്‍ സംഗമത്തിന് അധ്യക്ഷരായി.
വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വ്യക്ത്തി കളെയും കുട്ടികളെയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ച ടങ്ങില്‍ അനുമോദിച്ചു.
കുടുബാംഗം മുന്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ:ഖാദര്‍ മാങ്ങാട് സ്വാഗതവും,അഡ്വ. അബ്ദുള്‍ നാസര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്ന അംഗങ്ങളുടെ കലാപരിപാടികളും നടന്നു.

 

error: Content is protected !!