പാറപ്പള്ളി മുസ്ലിം ജമാഅത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി നടന്നു; ഹാജി കെ. അബൂബക്കര്‍ മാസ്റ്ററെ പ്രസിഡന്റായും, കെ.എം. അബ്ദുല്‍ റഹിമാനെ ജനറല്‍ സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

പാറപ്പള്ളി: പാറപ്പള്ളി മുസ്ലിം ജമാഅത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ 2026-27 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹാജി കെ. അബൂബക്കര്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഖത്തീബ് മുനീര്‍ ഫൈസി ഇര്‍ഫാനി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.എം. അബ്ദുല്‍ റഹിമാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. ഹാജി കെ. അബൂബക്കര്‍ മാസ്റ്റര്‍ (പ്രസിഡന്റ്), കെ.എം. അബ്ദുല്‍ റഹിമാന്‍ (ജനറല്‍ സെക്രട്ടറി) എന്നിവരെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സ്വാലിഹ് വൈറ്റ് ഹൗസ് (ട്രഷറര്‍),
എ.എം. ബഷീര്‍ പറക്കളായി, എം.കെ. ഹസൈനാര്‍ കുണ്ടടുക്കം (വൈസ് പ്രസിഡണ്ടുമാര്‍), എ. ഉമ്മര്‍, അബ്ദുല്ല ഹാജി മയൂരി (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. ശാക്കിര്‍ പാറപ്പള്ളിയും സി.എച്ച്. അബ്ബാസും ഓഡിറ്റര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു.കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഭാരവാഹികളായ ബഷീര്‍ വെള്ളിക്കോത്ത്, താജുദ്ധീന്‍ കമ്മാടം എന്നിവര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.

 

error: Content is protected !!