കൊച്ചിയിലുണ്ടായ വാഹന അപകടത്തില്‍ ഉദുമ സ്വദേശി മരിച്ചു

ഉദുമ: കൊച്ചിയില്‍ ഇന്നലെ രാത്രിയിലുണ്ടായ വാഹന അപകടത്തില്‍ ഉദുമ സ്വദേശി മരിച്ചു. മയിലാട്ടി ബട്ട്യംകോട്ട് വീട്ടില്‍ സി.എന്‍. നാരായണന്‍ നായരുടെ മകന്‍ സുനില്‍കുമാര്‍ വള്ളിയോടന്‍ (47) ആണ് മരിച്ചത്.
കച്ചേരിപ്പടി ജംഗ്ഷനും നോര്‍ത്ത് മേല്‍പ്പാലത്തിനും ഇടയില്‍ ബാങ്ക് ഓഫ് ബറോഡയ്ക്ക് സമീപത്ത് വെച്ച്
അമിതവേഗത്തില്‍ എത്തിയ സ്വകാര്യ ബസ് സുനില്‍കുമാര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിനടിയിലേക്ക് വീണ സുനില്‍ കുമാറിന്റെ ദേഹത്ത് കൂടി ബസിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ സ്ഥാപനത്തിലെ ജീവനക്കാരനായ സുനില്‍കുമാര്‍ എറണാകുളം കവിത തിയേറ്ററിന് സമീപത്തെ ലോഡ്ജിലായിരുന്നു താമസം. ഒരു മാസം മുമ്പാണ് ജോലിക്കായി കൊച്ചിയിലെത്തിയത്. മൃതദേഹം എറണാകുളം ലിസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വെള്ളിയാഴ്ച വൈകിട്ടോടെ മൃതദേഹം ഉദുമയിലെ വീട്ടിലെത്തിക്കും. ഭാര്യ: രേഷ്മ.

 

error: Content is protected !!