ജുമുഅ നിസ്‌കാരത്തിനായി പള്ളിയിലെത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു; കൂളിയങ്കാലിലെ അബ്ദുല്‍ അസീസ് ആണ് മരിച്ചത്

കാഞ്ഞങ്ങാട്: ജുമുഅ നിസ്‌കാരത്തിനായി പള്ളിയിലെത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. ആറങ്ങാടി കൂളിയങ്കാല്‍ യു.പി. സ്‌കൂളിന് സമീപം താമസിക്കുന്ന അബ്ദുല്‍ അസീസ് (62) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് കൂളിയങ്കാല്‍ പള്ളിയില്‍ ജുമാ നിസ്‌കാരത്തിനെത്തിയപ്പോഴാണ് അബ്ദുല്‍ അസീസ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ദീര്‍ഘകാലം പ്രവാസിയായിരുന്നു. ഭാര്യ: ആമിന. മക്കള്‍: റിബാന, ശബാന, അനസ്. മരുമക്കള്‍: സലിം (കുവൈത്ത്), ശരീഫ്.

 

error: Content is protected !!