നാടിന്റെയും സമൂഹത്തിന്റെയും സമഗ്ര വികസനത്തിന്റെ അടിത്തറ കാര്‍ഷിക മേഖല : മന്ത്രി സി. പി. ജോണ്‍; സ്വതന്ത്ര കര്‍ഷക സംഘം കാസര്‍കോട് ജില്ലാ സംഗമവും സംസ്ഥാന നേതാക്കള്‍ക്കുമുള്ള സ്വീകരണ യോഗംകാഞ്ഞങ്ങാട് ബിഗ് മാള്‍ ഓഡിറ്റോറിയത്തില്‍ നടന്നു

കാഞ്ഞങ്ങാട് : ഏതൊരു നാടിന്റെയും സമൂഹത്തിന്റെയും സമഗ്ര വികസനത്തിന്റെ അടിത്തറ കാര്‍ഷിക മേഖലയില്‍ ഉണ്ടാവുന്ന വളര്‍ച്ചയെ ആശ്രയിച്ചാണ് എന്ന കാര്യം നിത്യ സത്യമാണെന്ന് കേരള ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോണ്‍ പറഞ്ഞു സ്വതന്ത്ര കര്‍ഷക സംഘം കാസര്‍കോട് ജില്ലാ സംഗമവും സംസ്ഥാന നേതാക്കള്‍ക്കുമുള്ള സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ഏത് പ്രസ്ഥാനവും കാര്‍ഷിക പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റ ആവശ്യമാണെന്നും കേരളത്തില്‍ ശ്രീ. കെ. കരുണാരന്‍ മന്ത്രി സഭയുടെ കാലം കാര്‍ഷിക വിപ്ലവത്തിന്റെ കാലമായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ പാവപ്പെട്ട കര്‍ഷകരോടും ,കേരള ജനതയോടും വലിയ അനീതിയാണ് കാണിച്ചതെന്നും കടുത്ത ദുരിതത്തിലാക്കിഎന്നും അദ്ദേഹം തുടര്‍ന്നു.
ഏത് കാലത്തും മുസ്ലിം ലീഗ് പ്രസ്ഥാനം സാമൂഹ്യ പുരോഗതിക്ക് വേണ്ടി നിലയുറപ്പിച്ച് കൊണ്ട് ജനങ്ങളുടെ എല്ലാ വിധ പുരോഗതിക്ക് വേണ്ടിയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി തുടര്‍ച്ചയായി സേവനം ചെയ്തു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. കേരളത്തില്‍ മുസ്ലിം ലീഗിനെ പോലെ പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായും നിറവേറ്റുന്ന മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി വേറെ ഇല്ല എന്ന് തന്നെ പറയാമെന്നും മന്ത്രി പ്രസ്ഥാവിച്ചു.
കാഞ്ഞങ്ങാട് ബിഗ് മാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സംസ്ഥാന പ്രസിഡന്റും എം.എല്‍ എയുമായ കുറുക്കോളി മൊയ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഇബ്രാഹിം പാലാട്ട് സ്വാഗതം പറഞ്ഞു. സംസ്ഥാന ഓര്‍: സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി ചടങ്ങില്‍ മന്ത്രി സി. പി. ജോണ്‍ സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്ദീന്‍ എം. എല്‍ എ വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് റോഷിനി ഖാലിദിനെയും സി. മുഹമ്മദ് കുഞ്ഞി, പി. അബൂബക്കര്‍ ഹാജി, ഖദീജ ഹമീദ് എന്നിവര്‍ ഷാള്‍ അണിയിച്ചു ആദരിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത്, കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി. എ. അബ്ദുള്ള കുഞ്ഞി ഹാജി,അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജി, മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ സി. കുഞ്ഞാമ്മദ് ഹാജി പാലക്കി, ജില്ലാ സെക്രട്ടറി എ. വി. ഷാഫി, ഹസ്സന്‍ നക്കര, ബഷീര്‍ പള്ളംകോട്, എ. ഹമീദ് ഹാജി,കെ. മുഹമ്മദ് കുഞ്ഞി,ബഷീര്‍ ചിത്താരി, കെ.ബി. മുഹമ്മദ് കുഞ്ഞി,ആയിഷ ഫര്‍സാന, പി. എം. ഫാത്തിമ ടീച്ചര്‍, സി. കുഞ്ഞാമിന, ഇ.ആര്‍. ഹമീദ്, അബ്ബാസ് ബന്താട്, സമീര്‍, എം. എസ്. ഷുക്കൂര്‍,യു. സി. മമ്മിഞ്ഞി, ഓ.ഡി. അഹമദ് ഹാജി, ഷാഫി ഹാജി, സി.കെ. പി. അഹമദ് കുഞ്ഞി, മുത്തലിബ് ആറങ്ങാടി, ഖാദര്‍ ബളാല്‍, സലീം ചിത്താരി, പള്ളിവളപ്പില്‍ അബ്ദുള്ള, കെ. ഷംസുദീന്‍, ഖലീല്‍ മരിക്ക, അലി ഖാദര്‍,ഹസൈനാര്‍. പി,ഷംസുദീന്‍ ആവിയില്‍,ഖദീജ റുബീന,സി. കെ. ഷാക്കിറ,കൗലത്ത്,ഖൈറു ഖമാല്‍, ഹാജറ സലാം, സിദ്ധീഖ് മഞ്ചേശ്വരം, അന്തുമായി ആറങ്ങാടി , അബ്ദുള്ള കെഎംസിസി ചിത്താരി,ഹഫ്‌സ കിനാനൂര്‍, കെ. മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സോളാര്‍ കുഞ്ഞാമ്മദ്, വെല്‍ക്കം മുഹമ്മദ് കുഞ്ഞി, എന്‍. എ. ഉമര്‍, ലുലു അഹമ്മദ് കുഞ്ഞി ഹാജി, റഷീദ് ആറങ്ങാടി,എ. അബ്ദുള്ള, ഷംസുദീന്‍ കുശാല്‍ തുടങ്ങിയവര്‍ സംസാരിച്ചു

 

error: Content is protected !!