എടിഎം കൗണ്ടറിന്റെ ചില്ല് ദേഹത്ത് വീണ് കാഞ്ഞങ്ങാട് സ്വദേശിയായ ബേങ്ക് ജീവനക്കാരന് ദാരുണ അന്ത്യം

കാഞ്ഞങ്ങാട്: എടിഎം കൗണ്ടറിന്റെ ചില്ല് ദേഹത്ത് വീണ് കാഞ്ഞങ്ങാട് സ്വദേശിയായ ബേങ്ക് ജീവനക്കാരന്‍  മരിച്ചു. കര്‍ണാടക കോപ്പറേറ്റീവ് ബാങ്ക് അറ്റന്‍ഡര്‍ കാഞ്ഞങ്ങാട് നിത്യാനന്ദ ആശ്രമത്തിന് സമീപം താമസിക്കുന്ന ബാലകൃഷ്ണന്‍ (56) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് സമീപത്തെ എടിഎം കൗണ്ടറില്‍ പണ ഇടപാട് നടത്താന്‍ കയറിയ ബാലകൃഷ്ണന്‍ എടിഎം കൗണ്ടറിന് ഉള്ളില്‍ തെന്നി തലയിടിച്ച് വീഴുകയായിരുന്നു. ഇതിനിടയില്‍ എടിഎം കൗണ്ടിന്റെ ഗ്ലാസ് പൊട്ടി കയ്യിലേക്ക് പതിക്കുകയും ചെയ്തു. സംഭവം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല .പിന്നീട് എടിഎം കൗണ്ടര്‍ സമീപത്ത് പോകുന്നവരാണ് അപകടം ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 11 മണിയോടെ മംഗലാപുരം വെന്‍ ലേക്ക് ഹോസ്പിറ്റലില്‍ വെച്ച് മരിച്ചു.   മംഗലാപുരത്ത് തന്നെ താമസിച്ച് ജോലി ചെയ്യുന്ന ബാലകൃഷ്ണന്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് കാഞ്ഞങ്ങാട്ടേക്ക് വരുന്നത്. നിത്യാനന്ദ ആശ്രമത്തിന് സമീപത്തെ പരേതരായ ദാമോദര , സരോജിനി ദമ്പതിയുടെ മകനാണ് ബാലകൃഷ്ണന്‍.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവരും. ഭാര്യ: ഭാരതി. ഏകമകള്‍ : ശ്രദ്ധ. സഹോദരങ്ങള്‍: മംഗലാപുരത്തെ ബാങ്ക് ജീവനക്കാരായ ദിനകരന്‍, ബാലചന്ദ്രന്‍, പ്രവാസിയായ ചന്ദ്രഹാസ.

error: Content is protected !!