അംഗന്‍വാടി ആന്‍ഡ് ക്രഷ് വര്‍കേഴ്‌സ് ഐ എന്‍ ടി യു സി ജില്ല നേതൃയോഗം നടന്നു; കാഞ്ഞങ്ങാട് ശ്രമിക്ഭവനില്‍ നടന്ന യോഗം ഐ എന്‍ ടി യു സി ജില്ല പ്രസിഡന്റ് പി.ജി.ദേവ് ഉ ദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:ആയിരം രൂപ വേതന വര്‍ദ്ധനവ് നല്‍കിയ യുഡിഎഫ് സര്‍ക്കാറിന് യോഗo അഭിവാദ്യമര്‍പ്പിച്ചു. അഗംവാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക.. പെന്‍ഷന്‍ തുക 5000 രൂപയായി വര്‍ദ്ധിപ്പിക്കുക. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ 5 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കുക,പോഷണ്‍ ട്രാക്കര്‍നിലെ ജോലിഭാരം കുറക്കുക,പോളിയോ ഇന്‍സെന്റീവ് അംഗന്‍വാടി ജീവനക്കാര്‍ക്കും അനുവദിക്കുക,എന്നീ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുവാന്‍ നേതൃയോഗം തീരുമാനിച്ചു.

ഐ എന്‍ ടി യു സി ജില്ലാ പ്രസിഡണ്ട് പി.ജി.ദേവു നേതൃയോഗം ഉല്‍ഘാടനം ചെയ്തു.
സംഘടന ജില്ല പ്രസിഡണ്ട് എംലക്ഷ്മി കുട്ടി അദ്ധ്യക്ഷം വഹിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മെബര്‍ കെ.ശാന്തനിദേവി,ഐ എന്‍ ടി യു സി കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് പി.വി ചന്ദ്രശേഖരന്‍,കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡണ്ട് എം.കുഞ്ഞികൃഷ്ണന്‍,ഐ എന്‍ ടി യു ന്നി ജില്ല സെക്രട്ടറി പി.വി. ബാലകൃഷണന്‍, കുറ്റിക്കോല്‍ പഞ്ചായത്ത് മെമ്പര്‍ ശോഭന ബാലചന്ദ്രന്‍,സി.ശൈലജ, എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രടറി കെ.എം. സിജ സ്വാഗതവും,കെ.ലതി നന്ദീയും പറഞ്ഞു.

പുതിയ ഭാരവാഹികളായി എം ലക്ഷ്മിക്കുട്ടി
( പ്രസിഡണ്ട്)
കെ.ശാന്തിനി ദേവി
(വൈസ് പ്രസിഡണ്ട്)
കെ.എ.സിജ
(ജനറല്‍ സെക്രട്ടറി)
സ്വപ്ന സെബാസ്റ്റ്യന്‍
(ട്രഷറര്‍)
എന്നിവരെ
തിരഞ്ഞെടുത്തു.

error: Content is protected !!