കൃഷി ലഹരിയില്‍ കാട്ടുകുളങ്ങര …. കുതിരക്കാളി അമ്മ ദേവസ്ഥാന വയലില്‍ കൃഷിയോടൊപ്പം ലഹരിമുക്ത പ്രതിജ്ഞ ഏറ്റുചൊല്ലി നാട്ടുകാര്‍

മാവുങ്കാല്‍:കാട്ടുകുളങ്ങരകാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു ലഹരി നമുക്ക് വേണ്ട.. കൃഷിയാണ് നമ്മുടെ ലഹരി കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്ര വയലില്‍ നടത്തിയ നെല്‍കൃഷിയുടെ ഭാഗമായുള്ള ഞാറുനടീല്‍ ഉത്സവത്തിന്റെ ഇടയിലാണ് ലഹരിയുടെ ഉപയോഗത്തിനെതിരെയുള്ള ബോധവല്‍കരണ പരിപാടിയുടെ ഭാഗമായി ലഹരി മുക്ത പ്രതിജ്ഞ ചടങ്ങും സംഘടിപ്പിച്ചത് . നെല്‍കൃഷിയുടെ ഭാഗമായി വയലില്‍ ഞാറു നടുന്നതോടൊപ്പം നൂറില്‍ പരം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടു ലഹരി വിരുദ്ധ ദൃഡ പ്രതിജ്ഞയെ ടുത്തു.ക്ഷേത്രേശ്വരന്‍മാരുടെയും സ്ഥാനികരുടെയും സാന്നിധ്യത്തില്‍ കാട്ടുകുളങ്ങരയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി സഞ്ജന സുധീഷ് ദൃഡ പ്രതിജ്ഞ ചെല്ലിക്കൊടുത്തു.
ദേവസ്ഥാന ഭരണ സമിതി പ്രസിഡന്റ് വസന്തകുമാര്‍ കാട്ടുകുളങ്ങര, ജനറല്‍ സെക്രട്ടറി പി. വി.നവനീത്, നവീകരണ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സി.വി. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.മാതൃ സമിതിയുടെയും വിവിധ സബ് കമ്മിറ്റികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ്
നെല്‍കൃഷി നടന്നുവരുന്നത് ദേവസ്ഥാന അടിയന്തിരങ്ങള്‍ക്ക് ആവശ്യമായ നെല്ലുകളും മഞ്ഞളും വര്‍ഷങ്ങളായി ദേവസ്ഥാനത്ത് തന്നെ എല്ലാവരുടെയും സഹകരണത്തോട് കൂടി കൃഷി ചെയ്തു വരാറാണ് പതിവ്. ഞാറ് നടീലിലും ലഹരി വിരുദ്ധ ദൃഢപ്രതിജ്ഞ ചടങ്ങിലും വിദ്യാര്‍ത്ഥികളും യുവാക്കളും സ്ത്രീകളും വയോജനങ്ങളും അടക്കം നിരവധി പേര്‍ പങ്കാളികളായി.

 

error: Content is protected !!