കാഞ്ഞങ്ങാട്: മുക്കു പണ്ട പണയമാഫിയകള്‍ക്കെതിരെ ശക്തമായ നിയമനിര്‍മാണം നടത്തുക, നടപടി എടുക്കണമെന്ന് ആള്‍കേരളപ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു .
കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ നടന്ന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. ഗോപു ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് കെ. എസ്. അനൂപ് രാജ് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ട്രഷറര്‍ ജയചന്ദ്രന്‍ മറ്റപ്പള്ളി , സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറി കെ . സുനില്‍കുമാര്‍, സംസ്ഥാന സെക്രട്ടറി കെ.ജി. മധുസുദനന്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ കെ.സുകുമാരന്‍ വരവ് ചിലവ് അവതരിപ്പിച്ചു. ജില്ല സെക്രട്ടറി പി. ജയചന്ദ്രന്‍ സ്വാഗതവും ടി.പി സനല്‍ നന്ദിയും പറഞ്ഞു.
