കാഞ്ഞങ്ങാട്: പഞ്ചാബില്‍ നടന്ന ദേശീയ സബ് ജൂനിയര്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് തിരിച്ചെത്തിയ ദുര്‍ഗ ഹയര്‍ സെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി സിയോന്ന സിനോജിന് സ്വീകരണം നല്കി. ഇന്നലെ രാത്രി നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ നീലേശ്വരം നഗരസഭ കൗണ്‍സിലര്‍ ഇ.സജീര്‍ ബൊക്കെ നല്കി സ്വീകരിച്ചു. 65 കിലോ വിഭാഗത്തില്‍ നടന്ന മത്സരത്തിലാണ് കേരളത്തിനെ പ്രതിനിധീകരിച്ച് സിയോന്ന സിനോജ് മത്സരിച്ചത്. കായിക അധ്യാപകന് വി. മണികണ്ഠന്,
കോച്ച് ടി.വി. അജയകുമാര്‍ നെല്ലിക്കാട്ട് എന്നിവരും ബന്ധുക്കളും രക്ഷിതാക്കള്‍ സംബന്ധിച്ചു. കാഞ്ഞങ്ങാട് മദര്‍ ഇന്ത്യ ടെക്സ്റ്റൈല്‍സ് ഉടമയായിരുന്ന സിനോജ് തോമസിന്റെയും സോണിയുടെയും മകളാണ് സിയോന.
