പാണത്തൂര്‍ ; കാട്ടാന ശല്യം രൂക്ഷമായ പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളി മാമ്പഴം പ്രദേശം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ജോസ് മാത്യു തുടങ്ങിയവയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഒക്ലാവ് കൃഷ്ണന്‍, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. രഘുനാഥ്, പനത്തടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ബി രതീഷ്, കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. രാഹുല്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം.പി.രാജു, ബ്ലോക്ക് പഞ്ചായത്ത് മുന്‍ മെമ്പര്‍ അരുണ്‍ രംഗത്ത് മല ,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു. സോളാര്‍ വേലി ഇല്ലാത്ത സ്ഥലങ്ങളില്‍ സോളാര്‍ വേലി നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തിയാക്കാനും, മെയിന്റനന്‍സ് ആവശ്യമുള്ള സ്ഥലങ്ങളില്‍ ഉടന്‍ ആറ്റപ്പണി നടത്താനും, വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകര്‍ക്കുള്ള ധനസഹായം എത്രയും പെട്ടെന്ന് ലഭ്യമാക്കാനും ധാരണയായി.
