ചെക്കിയാര്‍പ്പ് ബ്രദേഴ്‌സ് ക്ലബ്ബ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു

ചെക്കിയാര്‍പ്പ് ബ്രദേഴ്‌സ് ക്ലബ്ബ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തില്‍ ചെക്കിയാര്‍പ്പ് ബ്രദേഴ്‌സ് ക്ലബ്ബ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ലഹരി വിരുദ്ധ ദിനചാരണം പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് മെമ്പര്‍ വേണു എ മൊയോലം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം ചെയ്തു.. ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് സി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി സുനോജ് സ്വാഗതവും, ക്ലബ്ബ് ലൈബ്രറിയന്‍ നന്ദന സി നന്ദിയും പറഞ്ഞു.

 

error: Content is protected !!