പുല്ലൂര്‍ : വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ പുണര്‍തം ഉത്സവം നവംബര്‍ 27,28 ദിവസങ്ങളില്‍ വിവിധ പരിപാടികളോട് കൂടി നടക്കും. പുണര്‍തം ഉത്സവത്തിന്റെ വരവറിയിച്ചു കൊണ്ട് ക്ഷേത്രസന്നിധിയില്‍ ധന സമാഹാരണത്തിന്റെ ഉല്‍ഘാടനം ചടങ്ങ് നടത്തി.വനജ നാരായണന് വിഷ്ണുമംഗലം ആദ്യ തുക ആഘോഷക്കമ്മിറ്റി ചെയര്മാന് എം ദാമോദരന്‍ വിഷ്ണുമംഗലത്തിന് കൈമാറി.
ആഘോഷക്കമ്മിറ്റി ചെയര്മാന് എം. ദാമോദരന്‍ വിഷ്ണുമംഗലം അധ്യക്ഷത വഹിച്ചു. ജാനകിയമ്മ മധുരമ്പാടി, പി. കമ്മാരന് നായര്‍ വിഷ്ണുമംഗലം, ശ്രീജിത്ത് വിഷ്ണുമംഗലം തുടങ്ങിയവര്‍ ഉത്സവഘോഷത്തിലേക്കുള്ള സംഭാവന നല്കി. മുന്‍ ട്രസ്റ്റിബോര്‍ഡ് മെമ്പര്‍ വി. നാരായണന് വിഷ്ണുമംഗലം,ജോയിന്റ് സെക്രട്ടറി സുരേന്ദ്രന് കാട്ടുകുളങ്ങര, വൈസ് ചെയര്മാന് വി. സുധീര്‍ ബാബു,മാതൃസമിതി പ്രസിഡന്റ് ജാനകിയമ്മ മധുരമ്പാടി, മാതൃസമിതി സെക്രട്ടറി രതി വിഷ്ണുമംഗലം എന്നിവര്‍ സംസാരിച്ചു.
ആഘോഷക്കമ്മിറ്റി കണ്‍വീനര്‍ എ. കുഞ്ഞിരാമന് നടുവട്ടംവയല് സ്വാഗതവും ജോയിന്‍ കണ്‍വീനര്‍ രഘുമധുരമ്പാടി നന്ദിയും പറഞ്ഞു.
