കാസര്‍കോട് ജില്ലാ പി എന്‍ പണിക്കര്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് സഹകരണ സംഘം വാര്‍ഷിക ജനറല്‍ ബോഡിയും കെ.പി. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്:മുഖത്ത് ദേഷ്യത്തിന്റെ ഒരുലാഞ്ചന പോലും ഒരിക്കലും ദര്‍ശിക്കാന്‍ കഴിയാത്ത മഹത് വ്യക്തിത്വമായിരുന്നു കെ.പി. കുഞ്ഞിക്കണ്ണന്റേതെന്ന് അഡ്വ. പി.കെ. ചന്ദ്രശേഖരന്‍ അനുസ്മരിച്ചു. കാസര്‍കോട് ജില്ലാ പി എന്‍ പണിക്കര്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് സഹകരണ സംഘം വാര്‍ഷിക ജനറല്‍ ബോഡിയും സ്ഥാപക പ്രസിഡന്റ് കെ.പി. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ സമ്മേളനവും ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘം പ്രസിഡന്റ് സി. സുകുമാരന്‍ മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എം അസൈനാര്‍ ‘കെ.പി’ അനുസ്മരണ പ്രഭാഷണവും കെ.വി. രാഘവന്‍ മാസ്റ്റര്‍ കാവുങ്കാല്‍ അനുസ്മരണ പ്രഭാഷണവും നടത്തി. കെ പി ബാലകൃഷ്ണന്‍, കെ വി ശശി കൊവ്വല്‍ , എം.ഗോവിന്ദന്‍ നായര്‍, എം. കുഞ്ഞികൃഷ്ണന്‍,വി അംബിക, രവീന്ദ്രന്‍ ചേടിറോഡ്, ഇ.വി. പത്മനാഭന്‍ ,ചന്ദ്രിക മോനാച്ച , എം .കൃഷ്ണന്‍, ടി.തമ്പാന്‍, ജനാര്‍ദ്ദനന്‍ ചേമ്പേന, പയിനി വേണുഗോപാലന്‍ നായര്‍,ചന്ദ്രന്‍ ഞാണിക്കടവ് എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!