കാഞ്ഞങ്ങാട്: കാരാട്ട് തറവാട്ടില്‍ വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികള്‍ക്കായി വിജയോത്സവം സംഘടിപ്പിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം എസ് സി അപ്ലൈഡ് ജിയോളജിയില്‍ ഒന്നാം റാങ്ക് നേടിയ വി വി അഭിനവ് കൃഷ്ണന്‍ , സി എസ് ഐ ആര്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് നേടിയ രാജശ്രീ രത്‌നാകരന്‍ ,
ഇക്കഴിഞ്ഞ
എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ കുട്ടികളെയും
എല്‍ എസ് എസ് , യു എസ് എസ് പരീക്ഷ വിജയികളെയും അനുമോദിച്ചു.
ഉപഹാരങ്ങളും വിതരണം ചെയ്തു.
തറവാട് പ്രസിഡന്റ്
എ ഗംഗാധരന്‍ ആലയി വിജയോത്സവം ഉദ്ഘാടനം ചെയ്തു.
തറവാട് സെക്രട്ടറി
കെ വി കൃഷ്ണന്‍ മുറിയനാവി അധ്യക്ഷത വഹിച്ചു.
എ ടി ശശി ഹരിപുരം
കുമാരന്‍ പടന്നക്കാട്
ബേബി അച്യുതന്‍പുല്ലൂര്‍
എന്നിവര്‍ സംസാരിച്ചു.
വി വി അഭിനവ് കൃഷ്ണന്‍
മറുമൊഴി രേഖപ്പെടുത്തി.
തുടര്‍ന്ന് തറവാട് വാര്‍ഷിക പൊതുയോഗവും നടത്തി.
