കാഞ്ഞങ്ങാട്: റെയില്‍പാതയ്ക്ക് സമീപത്തെ സ്‌കൂളിന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയി. അതിഞ്ഞാലിലെ കെ.കെ അനീസിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍. 60.ക്യു 289 നമ്പര്‍ ബൈക്കാണ് മോഷണം പോയത്. ഈ മാസം 16 ന് വൈകിട്ട് 3.30ന് അജാനൂര്‍ മാപ്പിള എല്‍ പി സ്‌കൂളിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു പിന്നീട് 5.30 മണിയോടെ തിരിച്ചു വന്നപ്പോള്‍ ബൈക്ക് കണ്ടെത്താനായില്ല. തുടര്‍ന്ന് ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
