ഇന്ത്യന്‍ കബഡി ഓര്‍ഗനൈസേഷന്‍ യു.എ.ഇ. യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു

ദുബായ് .ഇന്ത്യന്‍ കബഡി ഓര്‍ഗനൈസേഷന്‍ യു.എ.ഇ. യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ദുബായ് ദേരയിലെ ഫുഡ് അങ്ങാടി റെസ്റ്റോറന്റില്‍ വെച്ച് നടന്നു. ഓര്‍ഗനൈസേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്ലബ്ബുകളില്‍ നിന്നായി 60-ഓളം അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. പ്രസിഡന്റ് ഇ.വി .മധു അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ഗിരീഷ് കുക്കു അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി വിജേഷ് ബീംബുങ്കാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ഫാഹിം പൊന്നാനി വരവ്-ചെലവ് കണക്കും, ഓഡിറ്റര്‍ ശ്രീനാഥ് ഓഡിറ്റ് റിപ്പോര്‍ട്ടും .
വൈസ് പ്രസിഡന്റ് രഞ്ജിത്ത് എരോല്‍ പ്രമേയം അവതരിപ്പിച്ചു.
അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളായി
പ്രസിഡന്റ് അശോകന്‍ മുതിയക്കല്‍ (സംഘചേതന കുതിരക്കോട്), ജനറല്‍ സെക്രട്ടറി – ഹരി കൊട്ടന്‍ (ഇ.എം.എസ് യു.എ.ഇ.), ട്രഷറര്‍ – ഗിരീഷ് (ഫ്രണ്ട്‌സ് ആറാട്ടുകടവ്), വൈസ് പ്രസിഡന്റുമാര്‍ – അനില്‍ (ഉമേഷ് നഗര്‍ ഉദുമ), റോഷന്‍ പിന്റോ (ന്യൂമാര്‍ക്ക് മംഗലൂര്‍), ജോയിന്റ് സെക്രട്ടറിമാര്‍ – പദ്മനാഭന്‍ (ഇ.എം.എസ് കൂട്ടക്കനി), പ്രഗധീസര്‍ പിച്ചൈപ്പിള്ളൈ (തമിഴ്‌നാട് വാരിയേഴ്‌സ്), ജോയിന്റ് ട്രഷറര്‍ – രാഘവന്‍ മുല്ലച്ചേരി (സുഭാഷ് മുല്ലച്ചേരി), ഓഡിറ്റര്‍ – രഞ്ജിത്ത് എരോല്‍ (പ്രതിഭ എരോല്‍).
ടെക്‌നിക്കല്‍ കമ്മിറ്റി കണ്‍വീനറായി പ്രമോദ് കൂട്ടക്കനിയെയും, അംഗങ്ങളായി സുരേഷ് കാശി, വിന്ദീപ് കുതിരക്കോട്, മാധവന്‍ പള്ളം, വിജേഷ്, ഫാഹിം, ഇ.വി.മധു എന്നിവരെയും, അച്ചടക്ക സമിതി കണ്‍വീനറായി ചന്ദ്രന്‍ പുതിയവളപ്പിലിനെയും, അംഗങ്ങളായി രാജീവന്‍ കൊയമ്പുറം, സുധാകരന്‍ കെ.എം., നോയല്‍ അല്‍മേഡ, ഗിരീഷ് മടിക്കൈ എന്നിവരെയും തിരഞ്ഞെടുത്തു.
സുരേഷ് കാശി, രാജീവന്‍ കൊയമ്പുറം
പ്രിസൈഡിംഗ് ഓഫീസര്‍മാരായിരുന്നു.അടുത്ത വര്‍ഷത്തെ പ്രവര്‍ത്തന രൂപരേഖ ചര്‍ച്ച ചെയ്ത ശേഷം ട്രഷറര്‍
ഗിരീഷ് നന്ദി പറഞ്ഞു.

 

error: Content is protected !!