ചെറുവത്തൂര്‍: പിലിക്കോട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വാര്‍ഡ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി. ഓമന വിജയിച്ചു. 591 വോട്ടാണ് ഓമന നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. സന്ധ്യക്ക് 294 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി ഉമാവതിക്ക് 18 വോട്ടും ലഭിച്ചു.
ആശാവര്‍ക്കറാണ് വിജയിയായ ടി. ഓമന.ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ 10.10 ഓടെ പൂര്‍ത്തിയായി.
ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 903 പേര് (81.13%) വോട്ട് രേഖപ്പെടുത്തി. 443 പുരുഷന്മാരും 460 സ്ത്രീകളും വോട്ട് ചെയ്തു.
കഴിഞ്ഞ തവണ സിപിഎമ്മിന് 600 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശാന്തയ്ക്ക് 290 വോട്ടും ലഭിച്ചിരുന്നു.
