വിശ്രമിക്കുമോ ഹൃദയങ്ങളെ

സന്തോഷ് ഒഴിഞ്ഞ വളപ്പ്

നമ്മള്‍ ജനിക്കും മുമ്പ് നമ്മുടെ ശരീരത്തില്‍ രൂപം കൊണ്ട വിസ്മയ അവയവമാണ് ഹൃദയം മിനിറ്റില്‍ ഏകദേശം 72 തവണ ഹൃദയം സ്പന്ദിക്കും എന്ന് പഠനങ്ങള്‍ ജോലി ചെയ്യുന്ന ആള്‍ക്ക് വിശ്രമവും വേണം നമ്മുടെ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയുന്ന അവയവമാണ് ഹൃദയം ഹൃദയം പണിമുടക്കിയാല്‍ നമ്മള്‍ തീര്‍ന്നു എങ്കിലും ഹൃദയം വിശ്രമിക്കാറുണ്ട് അത് ജോലിക്കിടയിലാണെന്ന് മാത്രം ഒരു പ്രാവശ്യം ചുരുങ്ങാനുംവികസിക്കാനുമായി 0.8 സെക്കന്റ് സമയം വേണം ഹൃദയത്തിന് ഇതില്‍ ചുരുങ്ങാന്‍ 0.32 സെക്കന്റ് എടുക്കും എന്ത് അത്ഭുതമല്ലെ സങ്കോചവികാസം എന്നീ പ്രവര്‍ത്തനങ്ങളില്‍ ഹൃദയത്തിന് അധ്വാനമാവിശ്വമുള്ളത് സങ്കോചത്തിന് മാത്രം വികസിച്ചു നില്‍ക്കുമ്പോള്‍ യാതൊരു പണിയുമില്ലെന്നെ! ഇതുതന്നെയാണ് ഹൃദയത്തിന്റെ ഇന്റര്‍വെല്‍ 0.32 സെക്കന്റു നേരത്തെ അധ്വാനം കഴിഞ്ഞാല്‍ അടുത്ത 0.48 സെക്കന്റുകള്‍ ഹൃദയം വിശ്രമിക്കുന്നതിനായി കണക്കാക്കാം അതായത് ഹൃദയം ജോലി ചെയ്യുന്നതിനിടയില്‍ വിശ്രമിക്കുന്നുണ്ട് ഇത് എഴുതുന്നയാളുടെ ഹൃദയവും ഇങ്ങനെ തന്നെ ഓരോ എഴുത്തും ഓരോ ഹൃദയമിടിപ്പാണ് വായനക്കാരില്‍ നിന്ന് മികച്ച അഭിപ്രായങ്ങളും ആദരവും ലഭിക്കുമ്പോള്‍ എഴുത്തുകാരന്റെ ഹൃദയം കുളിര്‍ കോരിയിടുന്നു 70 വയസ്സുള്ള ഒരാളുടെ ഹൃദയം ആകെ ജോലി ചെയ്യുന്നത് 27 വര്‍ഷം മാത്രം ശേഷിച്ച43വര്‍ഷവും അത് വിശ്രമിക്കുകയാണ് ക്രൂരമായ സ്വഭാവമുള്ളവരെ ഹൃദയമില്ലാത്തവര്‍ എന്ന് നാം വിളിക്കാറുണ്ട് അത് ശരിയാണോ? ഹൃദയമില്ലെങ്കില്‍ ക്രൂരനാകാനും കഴിയില്ല കാരുണ്യവാനായ ഒരാളെ നല്ല ഹൃദയമുള്ളവന്‍ എന്നും പറയും കുഴഞ്ഞു വീണും അകാലത്തിലും നിത്യേന നിരവധി യുവത്വങ്ങള്‍ മരിച്ചു വീഴുന്നു കാരണം ജീവിത ശൈലി ഉറക്കമില്ല…. ബേക്കറി തീറ്റ എണ്ണപ്പലഹാരപ്രിയര്‍….. കൊഴുപ്പ് ഭക്ഷണം ഇതൊക്കെ ശീലമാക്കിയവര്‍ ജാഗ്രതൈ…. ദിവസവും വ്യായാമം…. നടത്തമാവാം 45 മിനിറ്റ് മതിയാകും നല്ല ഉറക്കം ഏഴ് മണിക്കൂര്‍ വേണം ലളിത ഭക്ഷണം സന്തോഷം ഇവ നിലനിര്‍ത്തിയാല്‍ ഹൃദയം ഒ.കെ. ആകും സംശയമുണ്ടെങ്കില്‍ പരീക്ഷിച്ചുനോക്കൂ …. രക്തസമ്മര്‍ദം …. ഷുഗര്‍ . ഇവഇടയ്ക്കിടെ പരിശോധിച്ച് ആരോഗ്യം ഉറപ്പാക്കണം മദ്യപാനം പുകവലി തീര്‍ത്തും പാടില്ല എങ്കില്‍ നിങ്ങള്‍ക്കുമാവാം ഭാഗ്യവാന്‍ സെഞ്ച്വറി അടിച്ച് മൂത്ത് നരച്ച് യുവാവായി വിലസാം ….. ഇന്ന് തന്നെ വ്യായാമി യാകൂ…. ആശുപത്രിവാസം കുറയ്ക്കും ഹോട്ടലുകളുടെ ആധിക്യം ആശുപത്രികളുടെ വര്‍ധന ദക്ഷിണേന്ത്യയില്‍ ഒരു ആരോഗ്യ ഭീഷണിയുടെ മുന്നറിപ്പാണ്…. ഇന്ന് ലോക ഹൃദയാരോഗ്യ ദിനം ഹൃദയവനികയിലെ ……. ഗായിക നോ….. ഗായികയോ ആവാം വ്യായാമം ഒരു ശീലമാക്കൂ ശരീരത്തില്‍ പുഞ്ചിരി പടരും ജീവിതം ആനന്ദത്തില്‍ പൂന്തോട്ടമാകും…

 

error: Content is protected !!