കാഞ്ഞങ്ങാട് :കേരള ലളിതകല അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ചെമ്പ്രകാനം ചിത്ര ശില്പകല അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ആര്‍ട്ടിസ്റ് പി. ആദര്‍ശിന്റെ കളറിംഗ് ഫ്യൂഷന്‍ എന്ന ചിത്രശില്പ പ്രദര്‍ശനം തുടങ്ങി.
ലയണ്‍സ് ക്ലബ്
റീജണല്‍ ചെയര്‍പേഴ്സണ്‍ കെ എന്‍ ശ്രീകണ്ഠന് നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആര്‍ട്ടിസ്റ്റ് രവീന്ദ്രന് തൃക്കരിപ്പൂര്‍ അധ്യക്ഷനായി.
ഫിലിം സ്ക്രീപ്റ് റൈറ്റര്‍,
ടി.ജയചന്ദ്രന് തിരുവനന്തപുരം,
നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ചന്ദ്രന് മാസ്റ്റര്‍, പ്രസ് ഫോറം പ്രസിഡന്റ് ഫസല്‍ റഹ്മാന് എന്നിവര്‍ സംസാരിച്ചു. സന്തോഷ് കൃഷ്ണന് സ്വാഗതവും പി.ആദര്‍ശ് നന്ദിയും പറഞ്ഞു. മുപ്പതോളം ചിത്ര ശില്പങ്ങളുടെ പ്രദര്‍ശനമാണ് നടക്കുന്നത്. പ്രധാനപ്പെട്ട ചിത്രങ്ങള്‍ നീല വസന്തം, സ്വര്‍ഗ്ഗഭൂമി, പൗര്‍ണമി, കാലത്തിന്റെ യാത്രകള്‍, ജീവിതം, വാസ്കോഡി ഗാമയിലൂടെ, എന്‍ ഹൃദയത്തിലെ പൂവ് തുടങ്ങിയവയാണ് . ഓയില്‍ കളര്‍, ആക്രിലിക് കളര്‍, വാട്ടര്‍ കളര്‍, ടെറകോട്ട തുടങ്ങിയ മാധ്യമങ്ങളിലാണ് രചനകള്‍. റിയലിസ്റ്റിക് പെയിന്റിംഗ്, കണ്ടംപററി പെയിന്റിംഗ്, ക്യൂബിസം, തുടങ്ങിയ വിവിധ രീതികളിലാണ് രചനകള്‍ നടത്തിയിട്ടുള്ളത് ചെമ്പ്രകാനം ചിത്രശില്പ കല അക്കാദമിയിലെ രണ്ടാം വര്‍ഷ കെ ജി സി ഇ ഫൈന്‍ ആര്‍ട്സ് ആന്‍ഡ് ആനിമേഷന്‍ വിദ്യാര്‍ഥിയായ ആര്‍ട്ടിസ്റ് ആദര്‍ശ് പി. ചിത്ര കലയില്‍ പുതിയ ആവിഷ്കാര രീതി കൊണ്ട് വരാന്‍ ഉള്ള തയ്യാര്‍ എടുപ്പിലാണ് ഈ കൊച്ചു കലാകാരന്.
