ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് കുമാരന്‍ വെളിച്ചപ്പാടിന് ശ്രീ കുമ്മണാര്‍ കളരി ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ ആദരം

കാഞ്ഞങ്ങാട്: കോട്ടച്ചേരി തുളിച്ചേരി ശ്രീ കുമ്മണാര്‍ കളരി ഭഗവതി ക്ഷേത്രം , പൂരക്കളിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവായ കിഴക്കുംകര പുള്ളി കരിങ്കാളി അമ്മ ദേവസ്ഥാനം പൂരക്കളി കലാകാരനും, കാളക്കുളിയന്‍ ദൈവത്തിന്റെ നര്‍ത്തകനുമായ കുമാരന്‍ വെളിച്ച പാടിന് ആദരവ് നല്‍കി. സംക്രമ പൂജയോട് അനുബന്ധിച്ചുള്ള ചടങ്ങില്‍ കളരി മൂത്ത ഗുരുക്കള്‍ , ഇളയ ഗുരുക്കള്‍, മൂത്തമ്മ, ഇളയമ്മ , നാലു വീട്ടുകാരും നാട്ടുകാരും പങ്കെടുത്തു. കമ്മിറ്റി പ്രസിഡന്റ് വേണുഗോപാല്‍ ഏച്ചിക്കാനം ഉപഹാര സമര്‍പ്പണവും, രക്ഷാധികാരി കുരിക്കള്‍ നാരായണന്‍ മാവുങ്കാല്‍ പൊന്നാടയുംഅണിച്ചു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി
കെ വി ബാബു, ഐശ്വര്യ കുമാരന്‍, പ്രകാശന്‍ മാസ്റ്റര്‍ , പ്രസാദ് മാസ്റ്റര്‍, ഭാസ്‌കരന്‍ കിളിയളം , ഗംഗാധരന്‍ തുളുച്ചരി , വേലായുധന്‍ തുളുച്ചേരി എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!