കാഞ്ഞങ്ങാട്: വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം ഉള്‍ക്കൊണ്ട് കിഴക്കും കര മുച്ചിലോട്ട് ഗവഃ എല്‍.പി.സ്‌കൂളില്‍ കുട്ടികള്‍ക്കായി പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം നടത്തി.
പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ്സ് വരെയുള്ള മുഴുവന്‍ കുട്ടികളും മത്സരത്തില്‍ ആവേശത്തോടെ പങ്കെടുത്തു.
അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ ടീമുകളുടെ ജേഴ്സി അണിഞ്ഞാണ് കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തത്.
ആവേശകരമായ മത്സരം പി.ടി.എ പ്രസിഡന്റ് മുഹമ്മദ് പവാസ് ഉദ്ഘാടനം ചെയ്തു.
പി. ടി. എ. വൈസ് പ്രസിഡന്റ് ബിജു മണലില്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് വിദ്യാരാജേഷ്, പി.ടി.എ. കമ്മിറ്റി അംഗങ്ങളായ എം. സുമേഷ്, പി. സവിത , എന്‍. വി.അശ്വിനി
എന്നിവര്‍ നേതൃത്വം നല്‍കി.
നാലാം ക്ലാസ്സിലെ കെ.പി നിരഞ്ജന ഒന്നാം സ്ഥാനവും, മൂന്നാം ക്ലാസ്സിലെ കെ. വി. ദേവതീര്‍ത്ഥ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
