ജില്ല പോലീസ് മേധാവിക്ക് യാത്രയയപ്പ് നല്‍കി

കാസര്‍കോട് : കണ്ണൂര്‍ ജില്ലയിലേക്ക് സ്ഥലം മാറി പോകുന്ന ജില്ല പോലീസ് മേധാവി വിജയ ഭരത് റെഡ്ഢി ഐപിഎസിന് കേരള പോലീസ് അസോസിയേഷന്‍, കേരള പോലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ജില്ല കമ്മിറ്റികളുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ജില്ല പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെ പി എ ജില്ലാ പ്രസിഡന്റ് പ്രകാശന്‍ പി അധ്യക്ഷനായി. അഡീഷണല്‍ എസ് പി.സി എം. ദേവദാസന്‍ ഉപഹാരം നല്‍കി. കാസര്‍കോട് എ എസ് പി അച്യുത് അശോക് ഐ പി എസ്, കെ പി എ സംസ്ഥാന നിര്‍വാഹക സമിതി അംഗം എ പി സുരേഷ്, പോലീസ് അസോസിയേഷന്‍ മുന്‍ സംസ്ഥാന സെക്രട്ടറി ഇ വി പ്രദീപന്‍,കെ പി ഒ എ സംസ്ഥാന നിര്‍വാഹക സമിതി അംഗം അജിത എസ് ഐ , എന്നിവര്‍ സംസാരിച്ചു. കെ പി ഒ എ ജില്ലാ സെക്രട്ടറി പി.രവീന്ദ്രന്‍ സ്വാഗതവും കെ പി എ ജില്ല വൈസ് പ്രസിഡന്റ് ടി.വി.പ്രമോദ് നന്ദിയും പറഞ്ഞു.

 

error: Content is protected !!