സംസ്ഥാന സബ് ജൂനിയര്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ്: കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച നേട്ടം ; സിയോന്ന സിനോജ് ദേശീയതലത്തിലേക്ക്

കാഞ്ഞങ്ങാട്: തിരുവനന്തപുരം ജി. വി. രാജാ സ്‌പോര്‍ട്ട്‌സ് സ്‌കൂളില്‍ നടന്ന സംസ്ഥാന സബ് ജൂനിയര്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ചു. 65 കിലോ വിഭാഗത്തില്‍ സിയോന്ന സിനോജ് സ്വര്‍ണം നേടിയപ്പോള്‍ 55 കിലോ വിഭാഗത്തില്‍ ജനീന ജിന്‍സണും 33 കിലോ വിഭാഗത്തില്‍ റിതിക സുനില്‍ വെങ്കലം മെഡലുകള്‍ നേടി ഗംഭീര വിജയം കരസ്ഥമാക്കി. സിയോന സിനോജ് ഈ മാസം 22 ന് പഞ്ചാബില്‍ വച്ച് നടക്കുന്ന ദേശീയ മത്സരത്തില്‍ കേരളത്തിനെ പ്രതിനിധീകരിച്ച് മത്സരിക്കും. ടി.വി. അജയന്‍ നെല്ലിക്കാട്, നാരായണന്‍ കുട്ടി മാവുങ്കാല്‍ എന്നിവരാണ് പരിശീലകര്‍. കെ ജെ. സെബാസ്റ്റ്യന്‍ (നാഷണല്‍ സില്‍വര്‍ മെഡലിസ്റ്റ് ) പ്രധാന പരിശീലകന്‍. കാഞ്ഞങ്ങാട് മദര്‍ ഇന്ത്യ ടെക്‌സ്‌റ്റൈല്‍സ് ഉടമയായിരുന്ന സിനോജ് തോമസിന്റെയും സോണിയുടെയും മകളാണ്
സിയോന. ദുര്‍ഗ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സിയോനഎസ് പി സി സീനിയര്‍ കേഡറ്റ് കൂടിയാണ്.

 

error: Content is protected !!